Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Says

Idukki

ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ന​ട​ത്തി​വ​രു​ന്ന യാ​ത്ര​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പെ​ന്ന് ബിജെപി

​ക​ട്ട​പ്പ​ന: ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ന​ട​ത്തു​ന്ന യാ​ത്ര​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പെ​ന്ന് ബി​ജെപി ​സൗ​ത്ത് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​ത്. എ​ൽ​ഡി​എ​ഫ് 10 വ​ർ​ഷം ഭ​രി​ച്ചി​ട്ടും ഇ​ടു​ക്കി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ല.

പ​ട്ട​യ​ഭൂ​മി​യി​ലെ നി​യ​മാ​നു​സൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ക്ര​മ​വത്ക​ര​ണം എ​ന്ന പേ​രി​ൽ വ​ൻ​തു​ക പി​ഴ ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം ഇ​ട​തു സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ ഉ​ൾ​പ്പെ​ടെ ഷോ​പ്പ്സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​വ​ർ ഇ​പ്പോ​ഴും അ​തേ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. സി​എ​ച്ച്ആ​ർ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ 1964-ലെ ​ച​ട്ട​പ്ര​കാ​രം പ​ട്ട​യ ന​ട​പ​ടി തു​ട​രാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​രും​മു​ന്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ല. 18,000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജി​ൽ 18 കോ​ടി​രൂ​പ പോ​ലും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചി​ട്ടി​ല്ല.

പു​തു​യു​ഗ​യാ​ത്ര ന​യി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ, 10 കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ വേ​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​യാ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ പെ​യ്യി​ക്കു​ന്ന പ്ര​തി​പ​ക്ഷം ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ പ​ട്ട​യ​പ്ര​ശ്നം നേ​ര​ത്തേ പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. പ​ട്ട​യ​പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫു​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പി​ആ​ർ വ​ർ​ക്കു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ങ്ങ​ളും യാ​ത്ര​ക​ളു​മാ​യി എ​ത്തി​യ ഇ​രു​മു​ന്ന​ണി​ക​ളെ​യും ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്ന് സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കു​മാ​ർ, ര​തീ​ഷ് വ​ര​കു​മ​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ജി​ത് ശ​ശി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up